മുംബൈ സിറ്റിക്ക് ദു:ഖം , ഈ സീസണിൽ ഇനി ദാവീന്ദറിന് കളിക്കാനാവില്ല

മുംബൈ സിറ്റിക്ക് കനത്ത തിരിച്ചടി. മുംബൈ സിറ്റിയുടെ യുവ ഡിഫൻഡർ ദാവീന്ദർ സിംഗിന് ഈ സീസണിൽ ഇനി കളിക്കാനാവില്ല. കാലിന് ഏറ്റ പരിക്കാണ് ദാവീന്ദറിന് കണ്ണീർ നൽകിയിരിക്കുന്നത്. എ സി എൽ ഇഞ്ച്വറി ആണ് എന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നും മുംബൈ സിറ്റി ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. താരത്തിൽ 10 മാസമെങ്കിലും വിശ്രമം വേണ്ടി വരും.

കഴിഞ്ഞ സീസണിലായിരുന്നു ദാവീന്ദർ മുംബൈ സിറ്റിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ എട്ടോളം മത്സരങ്ങളിൽ മുംബൈ ജേഴ്സി അണിഞ്ഞിട്ടുമുണ്ട്. ഈ സീസൺ തുടക്കത്തിൽ താരം രണ്ട് വർഷത്തേക്ക് തന്റെ മുബൈ സിറ്റിയുമായുള്ള കരാർ പുതുക്കുകയും ചെയ്തിരുന്നു. ഈ മാസം അവസാനമാകും ദാവീന്ദറിന്റെ ശസ്ത്രക്രിയ നടക്കുക.

ദാവീന്ദറിന് പകരം മുൻ ബെംഗളൂരു എഫ് സി താരനായ ജോയ്നറിനെ മുംബൈ സിറ്റി ടീമിൽ എത്തിച്ചു. 27കാരനായ ജോയ്നർ മുമ്പ് ഡെമ്പോ, സ്പോർടിംഗ് ഗോവ തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

Previous articleഓസ്ട്രേലിയ ടി20യ്ക്കായുള്ള ടീം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍
Next articleപ്രായം 23 ചാമ്പ്യൻസ് ലീഗ് ഗോളുകൾ 40, റെക്കോർഡിലേക്ക് അടുത്ത് അദ