പ്രായം 23 ചാമ്പ്യൻസ് ലീഗ് ഗോളുകൾ 40, റെക്കോർഡിലേക്ക് അടുത്ത് അദ

- Advertisement -

വനിതാ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച സ്കോറർ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ലിയോണിന്റെ സ്ട്രൈക്കർ അദ ഹെർഗബെർഗ്. ഇന്നലെ അയാൽസിനെതിരെ നേടിഅ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ 40 ഗോളുകൾ തികച്ചു അദ. ഇനി 10 ഗോളുകൾ മാത്രം അദയ്ക്ക് ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്കോറർ ആകാൻ വേണതുള്ളൂ.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകൾ അടിച്ച് ഒരു ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് അദ ഇട്ടിരുന്നു. 23 മാത്രമാണ് ഈ നോർവേ സ്ട്രൈക്കറുടെ പ്രായം. ഇതിനകം തന്നെ രണ്ട് തവണ ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്കോററും ആയിട്ടുണ്ട് അദ. കഴിഞ്ഞ സീസണിൽ 47 ഗോളുകൾ ആകെ നേടിയ അദ ഈ സീസണിലും ആ നേട്ടം ലക്ഷ്യ വെച്ച് മുന്നേറുകയാണ്.

Advertisement