മൊറോക്കൻ മിഡ്ഫീൽഡർ എഫ് സി ഗോവയിലേക്ക്

- Advertisement -

ഇപ്പോൾ തന്നെ ഗംഭീര വിദേശ താരങ്ങൾ ഉള്ള എഫ് സി ഗോവ ഒരു പുതിയ താരത്തെ കൂടെ ടീമിൽ എത്തിക്കുന്നു. മൊറോക്കൻ മിഡ്ഫീൽഡറായ സെയ്ദ് ക്രൗച് ആണ് എഫ് സി ഗോവയിലേക്ക് വരുന്നത്. താരവും ക്ലബുമായി കരാറിൽ എത്തിയതായാണ് വിവരങ്ങൾ ലഭിക്കുന്നത്. ഇപ്പോൾ ഗോവൻ നിരയിൽ ഉള്ള പലാങ്കയെ ലോണിൽ അയച്ചു കൊണ്ട് സെയ്ദിനെ ടീമിലേക്ക് ഉൾപ്പെടുത്താൻ ആണ് ഗോവ ശ്രമിക്കുന്നത്.

മൊറോക്കയ്ക്കായി ദേശീയ തലത്തിൽ കളിച്ചിട്ടുള്ള താരമാണ് ക്രൗച്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ താരം അദ്ദേഹത്തിൽ സ്കില്ലുകളാൽ അറിയപ്പെട്ട താരമാണ്. മൊറോക്കൻ ക്ലബായ മൊഗ്രിബ് ടെറ്റോനിലാണ് ഇപ്പോൾ കളിക്കുന്നത്. 27കാരനായ താരം ലൊബേരയുടെ ഗോവൻ ആക്രമണത്തെ കൂടുതൽ കരുത്തുള്ളതാക്കും.

ഗോവൻ ജേഴ്സിയിൽ അത്ര ഫോം കണ്ടെത്താൻ കഴിയാതിരുന്ന പലാങ്ക് എ ടി കെ ഐ എസ് എല്ലിലെ തന്നെ ഒരു ക്ലബിലേക്ക് ലോണിൽ പോകും എന്നാണ് അറിയാൻ കഴിയുന്നത്.

Advertisement