മികുവിന് പരിക്ക്, കൂടുതൽ മത്സരങ്ങൾ പുറത്തിരിക്കും

- Advertisement -

സുനിൽ ഛേത്രി പരിക്കിൽ നിന്ന് കരകയറിയ ഉടനെ മറ്റൊരു പരിക്ക് ബെംഗളൂരു എഫ് സിയെ ബാധിച്ചിരിക്കുകയാണ്. അവരുടെ സ്റ്റാർ സ്ട്രൈക്കറായ വെനിസ്വേലൻ താരം മികു ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ആങ്കിൾ ഇഞ്ച്വറി പറ്റിയ മികു ഇന്ന് ഗോവയ്ക്ക് എതിരായ മത്സരത്തിൽ കളിക്കുന്നില്ല. താരത്തിന് ഇന്ന് മാത്രമല്ല കൂടുതൽ മത്സരങ്ങളിൽ കൂടെ കളിക്കാൻ കഴിയില്ല എന്നാണ് വാർത്തകൾ വരുന്നത്.

കഴിഞ്ഞ സീസൺ മുതൽ ബെംഗളൂരു എഫ് സിയുടെ പ്രധാന ഗോൾ സ്കോറർ ആണ് മികു. ഈ സീസണിൽ ഇതുവരെ മൂന്ന് ഗോളുകൾ നേടിയിട്ടുള്ള മികു രണ്ട് അസിസ്റ്റും ഈ സീസണിൽ ബെംഗളൂരുവിനായി നേടിയിട്ടുണ്ട്. മികുവിന്റെ അഭാവത്തിൽ ഭൂട്ടാൻ താരം ചെഞ്ചോ ആകും ഇനി ഛേത്രിക്ക് ഒപ്പം ബെംഗളൂരു അറ്റാക്ക് നയിക്കുക. ഇതുവരെ കാര്യമായ അവസരം ബെംഗളൂരുവിൽ കിട്ടാതിരുന്ന താരമാണ് ചെഞ്ചോ.

Advertisement