യുവ മലയാളി ഋഷി ദത്ത് ബെഞ്ചിൽ, വിൻഗാഡയുടെ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ എ ടി കെ കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. പുതിയ പരിശീലകൻ നിലോ വിൻഗാഡയുടെ കീഴിലെ ആദ്യ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് ആണിത്. യുവ താരമായ ഋഷി ദത്ത് ബെഞ്ചിൽ ഇടം പിടിച്ചതാണ് ഇന്നത്തെ ടീമിന്റെ പ്രധാന ഹൈലൈറ്റ്. ഋഷിയുടെ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ അരങ്ങേറ്റം ഇന്ന് നടന്നേക്കും.

മലയാളി താരങ്ങളായ പ്രശാന്തും സഹലും ആദ്യ ഇലവനിൽ ഉണ്ട്. പരിക്ക് കാരണം അനസ് ഇന്ന് സ്ക്വാഡിനൊപ്പം ഇല്ല. പുതിയ സൈനിംഗ് ബോഡോയും റാൽട്ടേയും ബെഞ്ചിൽ ഉണ്ട്. പുതിയ സൈനിംഗ് എഡു ഗാർസിയയും പ്രിതം കോട്ടാലും എ ടി കെ ലൈനപ്പിൽ ഇന്ന് ഉണ്ട്. ഒപ്പം പരിക്ക് മാറി എത്തിയ ഉചെയും ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്, ലാൽറുവത്താര, ജിങ്കൻ, പെസിച്, സിറിൽ കാലി, ദുംഗൽ, നികോള,സഹൽ, പ്രശാന്ത്, സ്ലാവിസ, പൊപ്ലാനിക്

എ ടി കെ: അരിന്ദം, പ്രിതം, ബികി, ജോൺസൺ, റിക്കി, ഗേഴ്സൺ, പ്രണോയ്, റാണെ, ഹിതേഷ്, എഡു, കാലു ഉചെ

Advertisement