ആരാധകർ ഇതിലും മികച്ച പ്രകടനം അർഹിക്കുന്നെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വിൻഗാഡ

Photo: KeralaBlasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇതിലും മികച്ച പ്രകടനം അർഹിക്കുന്നുണ്ടെന്ന് പരിശീലകൻ വിൻഗാഡ.  ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനും കൊച്ചിക്കും ആരാധകർക്കും മികച്ച ഓർമ്മകൾ ഇല്ലെന്നും പരിശീലകൻ പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അവസാന മത്സരത്തിൽ തന്റെ മുൻ ക്ലബായ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നേരിടാനിരിക്കെയാണ് പരിശീലകന്റെ പ്രസ്താവന. ഈ സീസണിൽ മോശം ഫോമിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.

എന്നാൽ ഫുട്ബോളിൽ എന്താണ് സംഭവിക്കുന്നതെന്ന് പ്രവചിക്കാനാവില്ലെന്നും തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് സൂപ്പർ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവും കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമമെന്നും വിൻഗാഡ പറഞ്ഞു. ഓരോ മത്സരവും പുതിയ വെല്ലുവിളിയാണെന്നും മികച്ച പ്രകടനം കാഴ്ചവെച്ച് നാളത്തെ മത്സരം ജയിക്കാനാണ് ശ്രമമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വിൻഗാഡ പറഞ്ഞു. താൻ ഐ.എസ്.എല്ലിൽ ആദ്യമായി പരിശീലിപ്പിച്ച ക്ലബ്ബാണ് നോർത്ത് ഈസ്റ്റ് എന്നും പ്ലേ ഓഫ് യോഗ്യത നേടിയതിനു അവരെ അഭിനന്ദിക്കുന്നുവെന്നും വിൻഗാഡ പറഞ്ഞു.

Previous articleവിനിഷ്യസ് ആദ്യമായി ദേശീയ ടീമിൽ, ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
Next articleആർത്തിരമ്പിയ കാണികൾക്ക് മുന്നിൽ ചെന്നൈയിനെയും തോൽപ്പിച്ച് ഗോവ