വിനിഷ്യസ് ആദ്യമായി ദേശീയ ടീമിൽ, ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ ആദ്യമായി ബ്രസീൽ ദേശീയ ടീമിൽ. മാർച്ചിൽ ബ്രസീലിന്റെ ഷെവർലറ്റ് ഗ്ലോബൽ ടൂറിനായുള്ള ടീമിലാണ് ടീനേജ് താരമായ വിനിഷ്യസ് ഇടം പിടിച്ചത്. പനാമക്കും ചെക്ക് റിപബ്ലിക്കിനും എതിരെയാണ് ബ്രസീലിന്റെ മത്സരങ്ങൾ. ഡാനി ആൽവസും ടീമിൽ തിരിച്ചെത്തി.

സ്‌പെയിനിലെ ആദ്യ സീസണിൽ തന്നെ റയൽ ജേഴ്സിയിൽ നടത്തുന്ന മികച്ച പ്രകടനങ്ങളാണ് താരത്തിന് ദേശീയ ടീമിലേക്ക് ക്ഷണം ലഭിക്കാൻ സഹായകരമായത്. സാന്റിയാഗോ സൊളാരിയുടെ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായി വളരാൻ താരത്തിനായി. 2018 ലോകകപ്പിന് തൊട്ട് മുൻപ് പരിക്കേറ്റ് പുറത്തായ ഡാനി ആൽവസ് അതിന് ശേഷം ആദ്യമായാണ് ദേശീയ ടീമിൽ തിരിച്ചെത്തുന്നത്.

Goalkeepers: Alisson (Liverpool), Ederson (Man City), Weverton (Palmeiras).

Centre-backs: Eder Militao (Porto), Marquinhos (PSG), Miranda (Inter), Thiago Silva (PSG).

Midfielders: Allan (Napoli), Arthur (Barcelona), Casemiro (Real Madrid), Fabinho (Liverpool), Felipe Anderson (West Ham), Lucas Paqueta (AC Milan), Coutinho (Barcelona).

Full-backs: Dani Alves (PSG), Danilo (Man City), Filipe Luis (Atletico Madrid), Alex Sandro (Juventus).

Forwards: Everton (Gremio) Roberto Firmino (Liverpool), Gabriel Jesus (Man City), Richarlison (Everton), Vinicius Junior (Real Madrid).

Previous articleആൽബക്ക് ബാഴ്സയിൽ പുതിയ കരാർ
Next articleആരാധകർ ഇതിലും മികച്ച പ്രകടനം അർഹിക്കുന്നെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വിൻഗാഡ