കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ട് ആരാധകർ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ട് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ. മഞ്ഞക്കടലായി ആർത്തിരമ്പിയിരുന്ന കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം ഇന്ന് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലായി. എന്നും നിറഞ്ഞു കവിഞ്ഞിരുന്ന കലൂർ സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും പൂനെ സിറ്റിയുമായുള്ള മത്സരം കാണാൻ ആകെ എത്തിയത് എണ്ണായിരം പേർ മാത്രം. ഔദ്യോഗിക കണക്കു നോക്കുകയാണെങ്കിൽ 8659പേർ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾക്കു വരെ ഇതിലുമധികം ആരാധകർ കൊച്ചിയിലെത്തിയിരുന്നു.

ജാംഷെഡ്പൂരുമായുള്ള മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മത്സരം ബഹിഷ്കരിക്കുമെന്ന് മുൻകൂട്ടി പറഞ്ഞിരുന്നു. ആരാധകരുടെ ബഹിഷ്ക്കരണം യാഥാർഥ്യമായിരുന്നു. അന്ന് 8451പേർ ആണ് കളി കാണാൻ എത്തിയത്. എന്നാൽ ഇത്തവണ ഒരു ആരാധക കൂട്ടായ്മയും ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നില്ല. സ്റ്റേഡിയം നിറയ്ക്കാൻ മഞ്ഞപ്പടയടക്കമുള്ള ആരാധക കൂട്ടായ്മകൾ സ്റ്റേഡിയം നിറയ്ക്കാൻ ക്യാമ്പെയിനുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ തവണയിലും കൂടുതലായി ഇരുന്നൂറോളം പേര് മാത്രമാണ് അധികമായെത്തിയത്.

ഡേവിഡ് ജെയിംസിന്റെയും സംഘത്തിന്റെയും മോശം പ്രകടനങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ആരാധകർ മത്സരം ബഹിഷ്കരിക്കാൻ അന്ന് തീരുമാനിച്ചിരുന്നത്. അന്ന് സമനില ആയിരുന്നെങ്കിൽ ഇന്ന് പൂനെക്കെതിരെ ഏകപക്ഷീയമായ പരാജയമാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. തുടർച്ചയായ മോശം പ്രകടനം മലയാളി ആരാധകരെ സ്റ്റേഡിയത്തിൽ നിന്നും അകറ്റി നിർത്തുകയാണ്. ഇനിയും കൊച്ചിയെ മഞ്ഞക്കടലായി കാണാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ മികച്ച പ്രകടനം അവർക്ക് പുറത്തെടുത്തേ പറ്റു.