പൂനെക്കെതിരെ ജയിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു, ടീം അറിയാം

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുനെ സിറ്റിക്കെതിരെ ഇറങ്ങുന്നു. സ്വന്തം തട്ടകമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെച്ചിട്ടില്ല.

കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം കാഴ്ച വെച്ച ധീരജ് തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കുക. മലയാളി താരം ആഷിക്ക് കുരുണിയനോടൊപ്പം മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യൂമും കൊച്ചിയിൽ പൂനെക്ക് വേണ്ടി ഇറങ്ങും. പരിക്കേറ്റ കിസിറ്റോയ്ക്ക് പകരം പേകുസണ്ണിനെയാണ് ഡേവിഡ് ജെയിംസ് ഇറക്കിയത്.

കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്, കാലി, ജിങ്കൻ, പെസിച്, അനസ്, സക്കീർ, കറേജ് പേക്കുസണ്, ദുംഗൽ,സഹൽ, ഹാളിചരൺ, സ്ലാവിസ