ചൈനീസ് വന്‍മതില്‍ ഇടിച്ച് തകര്‍ത്ത് ഓസ്ട്രേലിയ, ബ്ലേക്ക് ഗോവേഴ്സിനു ഹാട്രിക്ക്

തങ്ങളുടെ കന്നി ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം അറിയാതെത്തിയ ചൈനയ്ക്കെതിരെ ഗോള്‍ വര്‍ഷം തീര്‍ത്ത് ഓസ്ട്രേലിയ. ഇന്ന് നടന്ന പൂള്‍ ബി മത്സരത്തില്‍ ഏകപക്ഷീയമായ പതിനൊന്ന് ഗോളുകള്‍ക്കാണ് ഓസ്ട്രേലിയ ചൈനയെ തകര്‍ത്തത്. ബ്ലേക്ക് ഗ്ലോവേഴ്സ് ഹാട്രിക്ക് നേടിയപ്പോള്‍ ടിം ബ്രാന്‍ഡ് രണ്ട് ഗോള്‍ നേടി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 6-0നു മുന്നിലായിരുന്നു.

10ാം മിനുട്ടില്‍ ബ്ലേക്ക് ഗോവേഴ്സ് ആണ് ഓസ്ട്രേലിയയുടെ ഗോള്‍ വേട്ട ആരംഭിച്ചത്. ആരന്‍ സാലെവസ്കി, ക്രെയിഗ് ടോം, ജെറിമി ഹേവാര്‍ഡ്, ജേക്ക് വെട്ടണ്‍, ഡയലന്‍ വോഥര്‍സ്പൂണ്‍, ഫ്ലിന്‍ ഒഗ്ലിവിയേ എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

Previous articleപൂനെക്കെതിരെ ജയിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു, ടീം അറിയാം
Next articleയുണൈറ്റഡ് പ്രതിരോധം ശക്തമായാൽ മാത്രമേ ഫ്രെഡിനെ കളിപ്പിക്കാനാകൂ – മൗറീഞ്ഞോ