കേരള ബ്ലാസ്റ്റേഴ്സിന്റെ മുംബൈക്ക് എതിരായ പ്രകടനം ഗംഭീരമായിരുന്നു എന്ന് ജെയിംസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തീർത്തും വിചിത്രമായ അഭിപ്രായവുമായാണ് ഡേവിഡ് ജെയിംസ് ഇന്നലത്തെ മത്സരത്തിനു ശേഷം എത്തിയിരിക്കുന്നത്. ഇന്നലെ മുംബൈ സിറ്റിക്കെതിരായി 6-1ന്റെ പരാജയം കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയിരുന്നു. ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നാണ് ജെയിംസ് അഭിപ്രായപ്പെട്ടത്. 6-1ന്റെ പരാജയം അർഹിക്കുന്നില്ല. തന്റെ താരങ്ങൾ അത്രയ്ക്ക് മികച്ച പ്രകടനമാണ് നടത്തിയത് എന്ന് ജെയിംസ് പറഞ്ഞു.

രണ്ടാം പകുതിയിൽ 10 പേരുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത് എങ്കിലും 12 പേര് ടീമിൽ ഉള്ളത് പോലെയാണ് കളിച്ചത് എന്ന് ജെയിംസ് പറഞ്ഞു. എന്നാൽ മത്സരം കണ്ടവർക്ക് അറിയാം കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിൽ ആറിൽ കൂടുതൽ ഗോൾ വഴങ്ങാത്തത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു എന്ന്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ദുരവസ്ഥ പക്ഷെ ജെയിംസ് തിരിച്ചറിയുന്നില്ല. ഇന്നലത്തെ ഫലം റഫറിയുടെ തെറ്റായ തീരുമാനം കൊണ്ടാണെന്നും ജെയിംസ് പറഞ്ഞു. ഒരു ചുവപ്പ് കാർഡിനു പുറമെ ഒരു പെനാൾട്ടിയും കേരളത്തിന് റഫറി അനുവദിച്ചില്ല എന്നും ജെയിംസ് പറയുന്നു.

12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 9 പോയന്റുമായി ലീഗിൽ എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.