ഐ എസ് എൽ അടിമുടി മാറും, ചർച്ചകൾ മുന്നോട്ട്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിന്റെ അടുത്ത സീസണിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇതിനായുള്ള ചർച്ചകൾ സജീവമാണ്. ഇന്ന് എ ഐ എഫ് എഫിന്റെ യോഗത്തിൽ നടന്ന ചർച്ചയിൽ കാര്യമായ നിർദേശങ്ങളാണ് ഉയർന്നു വന്നത്. കൊൽക്കത്തയിലെ ഇതിഹാസ ക്ലബുകളുടെ ഐ എസ് എല്ലിലേക്കുള്ള വരവാണ് ഇതിൽ പ്രധാനം. ഈസ്റ്റ് ബംഗാൾ അടുത്ത തവണ ഐ എസ് എല്ലിൽ എത്തും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ഐ എസ് എല്ലിൽ കയറാനുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ ഐലീഗ് ക്ലബുകളെ ഐ എസ് എല്ലിലേക്ക് പരിഗണിക്കുമെന്ന് എ ഐ എഫ് എഫ് വൃത്തങ്ങൾ പറഞ്ഞു. ക്വസ് എന്ന കമ്പനി സ്പോൺസർ ആയി എത്തിയതോടെ തന്നെ ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിൽ എത്തുമെന്ന് സൂചനകൾ ലഭിച്ചിരുന്നു. മോഹൻ ബഗാനുൻ ഉടൻ ഐ എസ് എല്ലിൽ എത്തും. എ ടി കെ കൊൽക്കത്തയുമായി ലയിച്ച് ഒരു ക്ലബായി മാറി ഐ എസ് എല്ലിൽ എത്താനാണ് മോഹൻ ബഗാൻ ശ്രമിക്കുന്നത്. ഈ ചർച്ചകൾ ശരിയായ ദിശയിലാണ് പോകുന്നത്.

ഐ ലീഗ് ഐ എസ് എൽ ലയനം ആയിരിക്കില്ല പകരം ഐ എസ് എല്ലിലേക്ക് കൂടുതൽ ക്ലബുകളെ എത്തിക്കുക എന്നതാണ് പുതിയ എ ഐ എഫ് എഫ് ശ്രമം. മഹാരാഷ്ട്രയിലെ ക്ലബുകളായ പൂനെ സിറ്റിയിം മുംബൈ സിറ്റിയും ലയിച്ച് ഒരു ക്ലബ് ആകുമെന്നും, ഡെൽഹി ഡൈനാമോസ് ഡെൽഹി വിട്ട് ഹൈദരബാദിലേക്ക് എത്തുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്