ഈസ്റ്റ് ബംഗാൾ മുന്നോട്ട്, ലീഗിൽ രണ്ടാമത്

വിജയ പരമ്പര ഈസ്റ്റ് ബംഗാൾ തുടരുന്നു. ഇന്ന് നടന്ന ഐലീഗ് പോരാട്ടത്തിൽ ചർച്ചിൽ ബ്രദേഴ്സിനെയാണ് ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചത്. ചർച്ചിലിനെതിരെ ഒരു ഗോളിന് പിറകിൽ നിന്ന ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ച് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ വിജയിക്കുകയായിരുന്നു. ഇന്ന് റാൾട്ടെയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയശില്പൊയായത്.

കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ വില്ലി പ്ലാസ ചർച്ചിൽ ബ്രദേഴ്സിനെ മുന്നിൽ എത്തിച്ചു. പിന്നീട് കളി ഈസ്റ്റ് ബംഗാൾ തിരിച്ചുപിടിക്കുകയായിരുന്നു. 35ആം മിനുട്ടിൽ റാൾട്ടെയുടെ അസിസ്റ്റിൽ നിന്ന് സാന്റോസ് ആദ്യം സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ റാൾട്ടെ തന്നെ ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയ ഗോളും നേടി. 90ആം മിനുട്ടിൽ ഗഗന്ദീപ് ചുവപ്പ് കണ്ട് ഈസ്റ്റ് ബംഗാൾ 10 പേരായി ചുരുങ്ങിയെങ്കിലും ഈസ്റ്റ് ബംഗാൾ ലീഡ് ഹോൾഡ് ചെയ്ത് വിജയം ഉറപ്പിച്ചു.

ഈസ്റ്റ് ബംഗാളിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഈ വിജയം ഈസ്റ്റ് ബംഗാളിനെ എട്ടു പോയന്റുമായി ലീഗിൽ രണ്ടാമത് എത്തിച്ചു.