എഫ് സി ഗോവ vs പൂനെ സിറ്റി, ലൈനപ്പ് അറിയാം

- Advertisement -

ഗോവയിൽ നടക്കുന്ന എഫ് സി ഗോവയും പൂനെ സിറ്റിയും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് എഫ് സി ഗോവ ഇറങ്ങുന്നത്. സീസണിൽ ആദ്യമായി ബ്രണ്ടൺ ഇന്ന് ബെഞ്ചിൽ എത്തിയിട്ടുണ്ട്. ഗോവയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് എഫ് സി ഗോവ വിജയിച്ചിരുന്നു. പൂനെ ആകട്ടെ കഴിഞ്ഞ മത്സര ശേഷം പരിശീലകനെ പുറത്താക്കിയിരുന്നതിനാൽ താത്കാലിക പരിശീലകനുമായാണ് ഗോവയിൽ എത്തിയിട്ടുള്ളത്. പൂനെ സിറ്റിക്കായി റോബിൻ സിംഗ് ഇന്ന് സ്റ്റാർട്ട് ചെയ്യുന്നുണ്ട്.

ഗോവ: നവാസ്, സെറിടൺ, സന, മന്ദർ, ലെന്നി, ജാക്കി, ഫാൾ, ജാഹോ, കോറോ, എഡു, ഹൂഗോ

പൂനെ സിറ്റി: വിശാൽ, മിൽസ്, ഗുർജെത്, അശുതോഷ്, ഫനായ്, വിയ, സ്റ്റാങ്കോവിച്, കുരുണിയൻ, മാർസെലീനോ, അൽഫാരോ, റോബിൻ സിങ്

Advertisement