ഫാൻസ്‌ ഗോൾ ഓഫ് ദി വീക്കായി ആഷിഖ് കുരുണിയന്റെ ഗോൾ

- Advertisement -

ഈ ആഴ്ചത്തെ ആരാധകർക്ക് ഇഷ്ടപ്പെട്ട ഗോളായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി യുവതാരം ആഷിഖ് കുരുണിയന്റെ ഗോൾ. 76.2 % വോട്ടുകൾ നേടിയാണ് ആഷിഖിന്റെ ഗോൾ ഈ നേട്ടം സ്വന്തമാക്കിയത്. ജെംഷെഡ്പൂരിനെതിരായ മത്സരത്തിലെ എഴ്ഴുപതാം മിനുട്ട് ഗോളാണ് ആഷിഖിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളല്ലാതെ മറ്റൊരു താരത്തിന് ഇത്ര വലിയ ലീഡ് സാധിക്കാറുണ്ട് .

ജാക്കിചന്ദ് സിങ്, റൗളിന്‍ ബോര്‍​ഗാസ്, മാഴ്സെലന്യോ എന്നി താരങ്ങളുടെ ഗോളുകളും ഈ നേട്ടത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ മലയാളി ഫുട്ബോൾ ആരാധകരുടെ സ്നേഹം പൂണെയുടെ ആഷിഖ് കുരുണിയാണ് തുണയായി. വലിയ മാർജിനിലാണ് ആഷിഖ് ജയിച്ചത്. കഴിഞ്ഞ ആഴ്ചയിൽ ബ്ലാസ്റ്റേഴ്‌സ് താരം കറേജ് പേക്കുസണ്ണിന്റെ ഗോളായിരുന്നു ആരാധകർ തിരഞ്ഞെടുത്തത്.

Advertisement