റഫറിക്ക് ഇരുട്ടടി, സെവൻസ് മത്സരങ്ങൾ പ്രതിസന്ധിയിൽ

- Advertisement -

സെവൻസ് ഫുട്ബോളിൽ വീണ്ടും വിവാദം. കഴിഞ്ഞ ദിവസം റഫറിയായ ഷാജിക്ക് മർദ്ദനമേറ്റതാണ് സെവൻസ് മൈതാനങ്ങളിലെ മത്സരങ്ങളിൽ അനിശ്ചിതത്വം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ രാത്രി പാലത്തിങ്ങൾ സെവൻസിൽ റഫറി നിന്ന ശേഷം തിരിച്ചു വരുന്ന സമയത്താണ് ഷാജിക്ക് മർദ്ദനമേറ്റത്. അജ്ഞാത സംഘം ആണ് രാത്രിയുടെ മറവിൽ ഷാജിയെ മർദ്ദിച്ചത്.

സാരമായ പരിക്കുകളോടെ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ ആക്രമണത്തിൽ പ്രതിഷേധിച്ച് സെവൻസ് ഫുട്ബോളിലെ റഫറിമാർ സമരത്തിന് ഇറങ്ങുകയാണ്. അങ്ങനെ ആണെങ്കിൽ നാളെ സെവൻസ് മൈതാനങ്ങളിൽ മത്സരം നടക്കില്ല. ഈ വിഷയത്തിൽ അനിശ്ചിതാവസ്ഥ ഉള്ളതു കൊണ്ട് തന്നെ നാളെ പല മൈതാനങ്ങളിലും മത്സരം ഇപ്പോൾ തന്നെ മാറ്റിവെച്ചിരിക്കുകയാണ്.

Advertisement