സിക്സറുകളുടെ എണ്ണത്തിൽ റെക്കോർഡിട്ട് വിൻഡീസ്

- Advertisement -

ഏകദിനത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ റെക്കോർഡ് ഇനി വിൻഡീസിന് സ്വന്തം. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന മത്സരത്തിലാണ് വിൻഡീസ് സിക്സ് അടിയിൽ റെക്കോർഡ് ഇട്ടത്. 23 സിക്സുകളാണ് വിൻഡീസ് ഇന്ന് അടിച്ചു കൂട്ടിയത്. 2014ൽ ന്യൂസിലാൻഡ് വിൻഡീസിനെതിരെ അടിച്ചു കൂട്ടിയ റെക്കോർഡാണ് വിൻഡീസ് മറികടന്നത്.

വിൻഡീസിന് വേണ്ടി സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ൽ 12 സിക്സുകളാണ് ഇന്ന് അടിച്ചു കൂട്ടിയത്.  നാല് സിക്സുകൾ നേടി ബ്രാവോയും മൂന്ന് സിക്സുകൾ നേടിയ നേഴ്സും വിൻഡീസിന് സിക്സുകളുടെ റെക്കോർഡ് നേടി കൊടുക്കുകയായിരുന്നു. കാംപെൽ, ഹോപ്പ്, ഹേറ്റ്മെയർ, ബിശോ എന്നിവർ ഓരോ സിക്സ് വീതവും നേടിയിരുന്നു. ഇവരുടെ ഇന്നിങ്സിന്റെ പിൻബലത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 360 റൺസ് എടുത്തിരുന്നു. നേരത്തെ ഏറ്റവും കൂടുതൽ സിക്സ് നേടിയ അഫ്രീദിയുടെ റെക്കോർഡ് ക്രിസ് ഗെയ്ൽ മറികടന്നിരുന്നു.

Advertisement