സെൽഫ് ഗോളിൽ ഡെൽഹി മുന്നിൽ, ആദ്യ വിജയത്തിന് 45 മിനുട്ട് കൂടെ

- Advertisement -

ഡെൽഹിക്ക് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കാൻ ആകുമോ ഇല്ലയോ എന്ന് അറിയാൻ ഇനി 45 മിനുട്ട് കൂടെ. ഡെൽഹിയിൽ നടക്കുന്ന മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ് ഡെൽഹി ഡൈനാമോസ്. ഒരു സെൽഫ് ഗോളാണ് ഡെൽഹിക്ക് ഇന്ന് ലീഡ് നേടിക്കൊടുത്തത്.

കളിയുടെ 14ആം മിനുട്ടിൽ ചാങ്തെയുടെ ഒരു ഷോട്ട് ക്രോസ് സൗവിക് ചക്രവർത്തിയുടെ കാലിൽ തട്ടി ഗോളാവുകയായിരുന്നു. സൗവികിന്റെ സെൽഫ് ഗോളായാണ് ഗോൾ കണക്കാക്കിയിട്ടുള്ളത്. കളിയുടെ 17ആം മിനുട്ടിൽ ചാങ്തെയിലൂടെ ഒരു അവസരം കൂടെ ഡെൽഹിക്ക് ലഭിച്ചു എങ്കിലും ഗോളാക്കാൻ അദ്ദേഹത്തിനായില്ല. ഇന്ന് വിജയിച്ചാൽ ഡെൽഹിക്ക് അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെടാം. ഇന്ന് മുംബൈ വഴങ്ങിയ ഗോൾ അവർ നാലു മത്സരങ്ങൾക്ക് ശേഷം ആദ്യമായി വഴങ്ങുന്ന ഗോളാണ്.

Advertisement