“ജനുവരിയിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ എത്തിക്കും”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് പുതിയ താരങ്ങൾ എത്തും. പരിശീലകൻ ഡേവിഡ് ജെയിംസ് തന്നെയാണ് ഇതു സംബന്ധിച്ച് സൂചനകൾ നൽകിയത്. ജനുവരി ട്രാൻസഫ്ർ വിൻഡോയിൽ ആകും പുതിയ താരങ്ങൾ എത്തുക. ചുരുങ്ങിയത് ഒരു താരം എങ്കിലും എത്തും എന്ന് ജെയിംസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമാണ് പുതിയ താരങ്ങളെ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ നിർബന്ധിതരാക്കിയിരിക്കുന്നത്.

വിദേശ താരമാകും എത്താൻ സാധ്യത. ഇപ്പോൾ ഫോമില്ലാതെയും പരിക്ക് കാരണവും കഷ്ടപ്പെടുന്ന ഏതെങ്കിലും ഒരു താരം പുറത്ത് പോകും. പ്രാദേശിക താരങ്ങളെയും ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് നോക്കുന്നുണ്ട്. മറ്റു ക്ലബുകളിൽ അവസരം ലഭിക്കാത്ത മികച്ച താരങ്ങളെ വായ്പാടിസ്ഥാനത്തിൽ എത്തിക്കാൻ ആകും ശ്രമം.

സീസൺ പകുതി ആയപ്പോഴും ഒരു വിജയം മാത്രം നേടിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇനിയും ഫോമിൽ ആയില്ല എങ്കിൽ ജെയിംസ് പുറത്ത് പോകാൻ വരെ സാധ്യതയുണ്ട്.

Fanport ©

Advertisement