ഓസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിച്ചേക്കില്ല

- Advertisement -

ആഴ്സണലിന്റെ ജർമ്മൻ സൂപ്പർ സ്റ്റാർ മെസുറ്റ് ഓസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിച്ചേക്കില്ല. ആഴ്സണൽ പരിശീലകനായ ഉനായ് എമിറെ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. പരിക്ക് കാരണം കഴിഞ്ഞ ദിവസം നടന്ന നോർത്ത് ലണ്ടൺ ഡെർബിയിൽ ഓസിൽ കളിച്ചിരുന്നില്ല‌‌. ഓസിൽ ഇല്ലാതെ ഇറങ്ങിയ ആഴ്സണൽ 4-2ന്റെ വിജയവും സ്വന്തമാക്കിയിരുന്നു. ബുധനാഴ്ച ആണ് പ്രീമിയർ ലീഗിൽ ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടുന്നത്.

ഓസിലിന്റെ പരിക്കിനെ കുറിച്ച് ഇപ്പോൾ ഒന്നും ഉറപ്പ് പറയാൻ കഴിയില്ല എന്ന് ഉനായ് എമിറെ പറഞ്ഞു. ഓസിൽ ഒറ്റയ്ക്ക് പരിശീലനം ആരംഭിച്ചിട്ടുണ്ട്. പക്ഷെ ഓസിലിന് ബുധനാഴചക്ക് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാൻ ആകുമോ എന്നത് ഉറപ്പില്ല എന്നും പരിശീലകൻ പറഞ്ഞു. വളരെ മികച്ച ഫോമിലാണ് ആഴ്സണൽ ഇപ്പോൾ ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ അവസാന മൂന്ന് പ്രീമിയർ ലീഗ് മത്സരത്തിലും വിജയം അറിഞ്ഞിട്ടില്ല.

Advertisement