“അവസാന നിമിഷ സമനില കേരള ബ്ലാസ്റ്റേഴ്സ്നെ കൂടുതൽ അപകടകാരികൾ ആക്കുന്നു”

- Advertisement -

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം സമനില വഴങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിനെ കൂടുതൽ അപകടകാരികളാക്കുന്നു എന്ന് ഡെൽഹി ഡൈനാമോസ് പരിശീലകൻ ജോസഫ് ഗൊമ്പവു. അവസാന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ അവസാന നിമിഷ ഗോളിൽ ആയിരുന്നു കേരളം വിജയം കൈവിട്ടത്. അതുകൊണ്ട് കേരളം വിജയത്തിനായി കൂടുതൽ ദാഹിക്കുന്നുണ്ടാകും എന്നും ആ നിരാശ മാറ്റാനുള്ള അവരുടെ ആഗ്രഹം ബ്ലാസ്റ്റേഴ്സിനെ കൂടുതൽ ശക്തമാക്കും എന്നുമാണ് ഗൊമ്പാവു പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സ് മികച്ച ടീമാണെന്നും അവരുടെ പല താരങ്ങളെയും തനിക്ക് അറിയാമെന്നും ഡെൽഹി പരിശീലകൻ പറഞ്ഞു. രണ്ടു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ജയമില്ലാതെ നിൽക്കുകയാണ് ഗൊമ്പവുവിന്റെ ഡെൽഹി. താരങ്ങൾ തമ്മിൽ ഇണങ്ങാൻ സമയം എടുക്കുന്നതാണ് ടീം അവരുടെ ബെസ്റ്റിൽ എത്താൻ താമസിക്കാൻ കാരണം എന്നും ഡെൽഹി പരിശീലകൻ പറഞ്ഞു.

Advertisement