പരാജയപ്പെട്ടത് മികച്ച ടീമുകളോട്, ചെന്നൈക്കെതിരെ വിജയ പ്രതീക്ഷയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

- Advertisement -

ചെന്നൈക്കെതിരെ വിജയ പ്രതീക്ഷയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്ത്യൻ സൂപ്പർ ലീഗിലെ സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നെയിൻ എഫ്‌സിയെ നേരിടും. ഇന്നത്തെ മത്സരത്തിൽ വിജയ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ പരിശീലകൻ ഈ സീസണിലെ എവേ റെക്കോർഡിനെയും സൂചിപ്പിച്ചു.

ഒരു മത്സരത്തിൽ മാത്രമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് എവേ മത്സരത്തിൽ പരാജയപ്പെട്ടത്. എന്നാൽ കൊച്ചിയിൽ ബെംഗളൂരുവിനോടും ഗോവയോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. കൊച്ചിയിൽ പരാജയപ്പെട്ടത് മികച്ച ടീമുകളോട് ആണെന്ന് പറഞ്ഞ ഡേവിഡ് ജെയിംസ് അവസാന നിമിഷം മത്സരം നോർത്ത് ഈസ്റ്റിനോട് അടിയറവ് പറഞ്ഞത് അംഗീകരിക്കാം സാധിച്ചിരുന്നില്ലെന്നും പറഞ്ഞു.

Advertisement