ഇനിഗോ പോയാൽ എന്ത്, ചെന്നൈയിനിൽ പകരം എത്തുന്നത് ആസ്റ്റൺ വില്ലയ്ക്ക് കളിച്ച താരം

സൂപ്പർ താരത്തെ ടീമിൽ എത്തിച്ച് ചെന്നൈയിൻ. ക്രിസ് ഹേർഡ് ആണ് ചെന്നൈയിനുമായി കരാർ ഒപ്പിട്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായിരു‌ന്ന ആസ്റ്റൺ വില്ലയിൽ പത്തു വർഷത്തോളം ഉണ്ടായിരുന്ന താരമാണ് ഹെർഡ്. ഡിഫൻസിലും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള താരമാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൻ അവരുടെ വെറ്ററൻ താരമായ ഇനിഗോ കാൽഡറോണെ റിലീസ് ചെയ്തിരുന്നു. അ ഒഴിവിലേക്കാണ് ഈ പുതിയ സൈനിംഗ്.

ആസ്റ്റൺ വില്ല യൂത്ത് ടീമിലൂടെയാണ് ഹെർഡ് വളർന്നു വന്നത്. ആസ്റ്റൺ വില്ലയ്ക്ക് ഒപ്പം പത്തു കൊല്ലം ഉണ്ടായിരുന്നു എങ്കിലും 50ൽ താഴെ മത്സരങ്ങളെ വിലയ്ക്ക് ക്രിസ് കളിച്ചിട്ടുള്ളൂ. പ്രീമിയർ ലീഗ് ക്ലബുകളായ ബോൾട്ടൺ, വിഗാൻ തുടങ്ങിയവർക്കായും ഹെർഡ് ബൂട്ടു കെട്ടിയിട്ടുണ്ട്. ഇപ്പോൾ തായ്‌ലാന്റ് ക്ലബായ ബുറിറാമിൽ നിന്നാണ് താരം ചെന്നൈയിനിൽ എത്തിയത്. എ എഫ് സി കപ്പിനായി ഒരുങ്ങുന്ന ചെന്നൈയിന് ക്രിസിന്റെ വരവ് ഊർജ്ജം നൽകും.

Previous articleസസ്സെക്സുമായി കരാറിലെത്തി പാക് താരം
Next articleലോകേഷ് രാഹുലിന്റെ ഫോമില്‍ ആശങ്കയില്ല, കഴിവും ഗുണനിലവാരവുമുള്ള താരമാണ് രാഹുലെന്ന്: ദ്രാവിഡ്