“കാഹിൽ ഇന്ത്യൻ യുവതാരങ്ങൾക്ക് മാതൃകയാകും”

ഓസ്ട്രേലിയൻ ഇതിഹാസത്തിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഇന്ത്യൻ ഫുട്ബോളിന് ഗുണം ചെയ്യുമെന്ന് ജംഷദ്പൂർ പരിശീലകൻ ഫെറാണ്ടോ. ഇന്ത്യയിലെ യുവതാരങ്ങൾക്ക് മാതൃകയാകാൻ കാഹിലിനാകും എന്നും ഫെറാണ്ടോ പറഞ്ഞു. കാഹിലെ ടീമിലെത്തിക്കാൻ കഴിഞ്ഞത് ജംഷദ്പൂരിന്റെ നേട്ടമാണ്. പിച്ചിൽ മാത്രമല്ല പിച്ചിന് പുറത്തും ജംഷദ്പൂരിന് കാഹിൽ വലിയ രീതിയിൽ ഗുണം ചെയ്യും. ജംഷദ്പൂർ പരിശീലകൻ പറഞ്ഞു.

ഇന്ന് ബെംഗളൂരുവിനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ടിം കാഹിൽ. കാഹിൽ ഫിറ്റാണെന്നും ഇന്ന് ഇറങ്ങും എന്നും പരിശീലകൻ പറഞ്ഞു. 70 മിനുട്ട് മാത്രമെ കാഹിൽ കളിക്കൂ എന്നും, അത് തന്നെ ടീമിന് ധാരാളമാണെന്നും ജംഷദ്പൂർ പരിശീലകൻ കൂട്ടിച്ചേർത്തു.

Previous articleഇറ്റലിയിൽ ചരിത്രമെഴുതി യുവന്റസ്
Next articleഅടിച്ച് തകര്‍ത്ത് ഇന്ത്യ, ശ്രീലങ്കയ്ക്കെതിരെ ഫൈനലില്‍ കൂറ്റന്‍ സ്കോര്‍