വിജയമില്ലാത്ത കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഇന്ന് നേർക്കുനേർ

ഐ എസ് എല്ലിൽ ഇന്ന് വിജയമില്ലാത്തവരുടെ പോരാട്ടമാണ്. സീസൺ തുടങ്ങി ഇത്ര ആയിട്ടും വിജയമില്ലാത്ത കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. രണ്ട് ടീമുകളും ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. അവസാന മത്സരങ്ങളിൽ ദയനീയ പ്രകടനങ്ങൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഉയർത്തെഴുന്നേൽക്കേണ്ടതുണ്ട്. അല്ലായെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വികൂനയ്ക്ക് മേലുള്ള സമ്മർദ്ദം അധികമാകും.

കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മോശം ഫോമിലാണ് ഈസ്റ്റ് ബംഗാൾ ഉള്ളത്. ഗോൾ അടിക്കാൻ ആണ് ഫൗളറിന്റെ ടീം ഏറെ കഷ്ടപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് നിരയ്ക്കും അറ്റാക്ക് പ്രശ്നമാണ്. ഇന്ന് ജോർദൻ മുറേയും ഹൂപ്പറും ഒരുമിച്ച് കളത്തിൽ ഇറങ്ങും എന്നാണ് നിരീക്ഷണം. സഹൽ അബ്ദുൽ സമദും ടീമ തിരികെയെത്തും. ഡിഫൻസിൽ സസ്പെൻഷൻ കഴിഞ്ഞ കോസ്റ്റ ടീമിനൊപ്പം ഉണ്ട്.

മലയാളി താരമായ സി കെ വിനീത് ഇന്ന് തന്റെ മുൻ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വീണ്ടും ഇറങ്ങും എന്ന പ്രത്യേകത ഉണ്ട്. രാത്രി 7.30നാണ് മത്സരം.