ബെംഗളൂരു ആണ് ഐ എസ് എല്ലിലെ മികച്ച ടീം എന്ന് ഗോവൻ കോച്ച്

- Advertisement -

ബെംഗളൂരു എഫ് സിയാണ് ഐ എസ് എല്ലിലെ ഏറ്റവും മികച്ച ടീം എന്നാണ് തന്റെ അഭിപ്രായം എന്ന് എഫ് സി ഗോവയുടെ പരിശീലകൻ ലൊബേര. ഇന്ന് ബെംഗളൂരുവിനെ നേരിടാൻ ഇരിക്കുകയാണ് എഫ് സി ഗോവ. ഇന്നത്തെ മത്സരം എഫ് സി ഗോവയ്ക്ക് വലിയ വെല്ലുവിളിയാണ് എന്നും ലൊബേര പറഞ്ഞു. ഇന്ന് തങ്ങൾക്ക് ബെംഗളൂരുവിനെ തോൽപ്പിക്കാൻ കഴിയുമെന്നും അതിനുള്ള മികവ് ടീമിന് ഉണ്ടെന്ന് തെളിയിക്കൽ ആണ് ഇന്നത്തെ ലക്ഷ്യം എന്നും ലൊബേര പറഞ്ഞു.

ബെംഗളൂരു എഫ് സിയാണ് ലീഗിലെ ഏറ്റവും മികച്ച ടീമെന്ന് താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ വിജയം കിരീട പോരാട്ടത്തിൽ നിർണായകം ഒന്നും അല്ല. പക്ഷെ ഇന്ന് ജയിച്ചാൽ ബെംഗളൂരുവിന് മേൽ ആധിപത്യം സ്ഥാപിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ടീമിന് കഴിയും. ലൊബേര പറഞ്ഞു. തന്റെ ടീമിലെ പ്രധാന താരമായ കോറോയ്ക്ക് ഇന്നും നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് വിശ്വാസം എന്നും. സമ്മർദ്ദങ്ങൾ അതിജീവിക്കാനുള്ള പരിചയസമ്പത്ത് കോറോയ്ക്ക് ഉണ്ടെന്നും ലൊബേര പറഞ്ഞു.

Advertisement