ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം വിദേശ താരത്തെ സ്വന്തമാക്കി ബെംഗളൂരു

- Advertisement -

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്പാനിഷ് താരമായ ലൂയിസ്മ വിയ്യയെ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ബെംഗളൂരു എഫ്.സി. നെറോക എഫ്.സിയിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോയ ചെഞ്ചോ ഗൈൽഷെന് പകരമായിട്ടാണ് ലൂയിസ്മ വിയ്യ ബംഗളുരുവിൽ എത്തുന്നത്. സ്പാനിഷ് സെഗുണ്ട ബി ഡിവിഷനിൽ കളിക്കുന്ന സോസിഡാഡ് ഡീപോർട്ടിവ പോൺഫെർഡിനയുടെ താരമായിരുന്നു ലൂയിസ്മ വിയ്യ.

അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ കളിക്കുന്ന വിയ്യ സെറ്റ് പീസുകളിൽ മികവ് പുലർത്തുന്ന താരമാണ്. ഈ സീസണിന്റെ അവസാനം വരെയാണ് താരത്തിന്റെ കരാർ കാലാവധി. ലാ ലീഗയിലടക്കം മത്സര പരിചയമുള്ള താരത്തിന്റെ വരവ് ബെംഗളുരുവിനു മുതൽകൂട്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 9ആം നമ്പർ ജേഴ്സിയാവും വിയ്യ ബംഗളുരുവിൽ അണിയുക. ഫെബ്രുവരി 6ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ താരം അരങ്ങേറ്റം കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement