പരിക്ക്, ബ്രസീലിയൻ യുവതാരം ഇല്ലാതെ ബാഴ്സ മിഡ്ഫീൽഡ്

- Advertisement -

ബാഴ്സലോണക്ക് ഒരു മത്സരത്തിൽ കൂടെ ബ്രസീലിയൻ യുവതാരം ആർതർ മെലോയുടെ സേവനം നഷ്ടമാകും. നാളെ നടക്കുന്ന വിയ്യാറയലിനെതിരായ മത്സരത്തിൽ ആർതർ കളിക്കില്ല എന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം നടന്ന ബാഴ്സലോണയുടെ അവസാന ട്രെയിനിങ് സെഷനിൽ ആർതർ ഉണ്ടായിരുന്നില്ല. ഇതാണ് ആർതർ ഇന്നും കളിക്കില്ല എന്ന് ഉറപ്പികാൻ കാരണം.

കഴിഞ്ഞ ആഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ ആയിരുന്നു ആർതറിന് പരിക്കേറ്റത്. പരിക്ക് കാരണം ചാമ്പ്യൻസ് ലീഗിൽ നടന്ന പി എസ് വി മത്സരത്തിലും ആർതർ പങ്കെടുത്തിരുന്നില്ല. തുടയെല്ലിനാണ് ആർതറിന് പരിക്കേറ്റിരിക്കുന്നത്. ഈ സീസണിൽ ബാഴ്സലോണ മിഡ്ഫീൽഡിലെ സ്ഥിരം സാന്നിധ്യമാണ് ആർതർ.

Advertisement