ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

- Advertisement -

ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിക്ക് സമനിലയോടെ തുടക്കം. ഇന്ന് കണ്ടീരവയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ബെംഗളൂരുവിനെ സമനിലയിൽ പിടിച്ചത്. ശക്തമായ മഴയത്ത് നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. ഇരു ടീമുകളും മഴ കാരണം താളം കണ്ടെത്താൻ ആവാതെ വിഷമിക്കുന്നതാണ് മത്സരം മുഴുവൻ കണ്ടത്.

മലയാളി താരം ആശിഖ് കുരുണിയൻ ഇന്ന് ബെംഗളൂരുവിന് ആയി അരങ്ങേറ്റം നടത്തി. വിങ്ങ് ബാക്ക് റോളിൽ കളിച്ച ആശിഖ് തുടക്കത്തിൽ നല്ല പ്രകടനം കാഴ്ചവെച്ചു. പക്ഷെ ഇന്നത്തെ കളിയിൽ ഏറ്റവും മികച്ച താരമായത് മുൻ ചെന്നൈയിൻ എഫ് സി താരം റഫേൽ അഗസ്റ്റോ ആയിരുന്നു. ബെംഗളൂരു എഫ് സി മധ്യനിരയിൽ റാഫേൾ അഗസ്റ്റോ ഇന്ന് തിളങ്ങി. പക്ഷെ അഗസ്റ്റോ സൃഷ്ടിച്ച അവസരങ്ങൾ മുതലാക്കാൻ ബെംഗളൂരു ഫോർവേർഡ്സിനായില്ല.

നോർത്ത് ഈസ്റ്റ് നിരയിൽ ഇറങ്ങിയ ഘാന സൂപ്പർ താരം ജ്യാനിനും കാര്യമായ അത്ഭുതങ്ങൾ കാണിക്കാനായില്ല. ബെംഗളൂരുവും നോർത്ത് ഈസ്റ്റും തമ്മിൽ ഇത് രണ്ടാം തവണയാണ് ഐ എസ് എല്ലിൽ സമനില ആവുന്നത്.

Advertisement