“ഇന്നലെ കളത്തിൽ ഒരു ടീം മാത്രം, കേരള ബ്ലാസ്റ്റേഴ്സ് 4-0ന് തോൽക്കേണ്ടതായിരുന്നു”

- Advertisement -

ഇന്നലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടേറ്റ പരാജയം ഉൾക്കൊള്ളാൻ ആവുന്നില്ല എന്ന് എ ടി കെയുടെ പരിശീലകൻ ഹബാസ്. എ ടി കെ ആയിരുന്നു ഇന്നലെ കളത്തിൽ ഏറ്റവും നന്നായി കളിച്ചത്. 6-7 അവസരങ്ങൾ ഞങ്ങൾ സൃഷ്ടിച്ചു. എന്നിട്ടും പരാജയപ്പെട്ടു എന്നത് സങ്കടകരമാണ്. ഹബാസ് പറഞ്ഞു.

ഇന്നലെ ഒരു പെനാൾട്ടി റഫറി അനുവദിച്ചില്ല എന്നും ഹബാസ് പറഞ്ഞു. ആ പെനാൾട്ടി നിഷേധിക്കുന്ന സമയം വരെ എ ടി കെ മാത്രമായിരുന്നു കളത്തിൽ ഉണ്ടായിരുന്നത്. ആദ്യ പകുതിയിൽ തന്ന്ർ 4-0ന്റെ ലീഡ് എ ടി കെ സ്വന്തമാക്കിയേനെ എന്നും ഹബാസ് പറഞ്ഞു. പക്ഷെ മത്സരം 2-1ന് കേരള ബ്ലാസ്റ്റേഴ്സ് ജയിക്കുന്ന അത്ഭുതമാണ് കാണാൻ ആയത്. ഹബാസ് പറഞ്ഞു.

Advertisement