ഗോൾ കീപ്പർ മുഹമ്മദ് നവാസ് ചെന്നൈയിനിൽ

Newsroom

Picsart 24 06 25 13 08 22 142
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ സിറ്റിയുടെ ഗോൾ കീപ്പർ മുഹമ്മദ് നവാസ്
ഇനി ചെന്നൈയിനിൽ. താരം ചെന്നൈയിനിൽ കരാർ ഒപ്പുവെച്ചതാഹി ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. . അവസാന മൂന്ന് സീസണായി നവാസ് മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ട്. എന്നാൽ അവിടെ അവസരങ്ങൾ കുറഞ്ഞതോടെ പുതിയ തട്ടകം തിരയുകയായിരുന്നു.

മുഹമ്മദ് നവാസ് 24 05 06 11 33 51 117

24കാരനായ താരം ഈ കഴിഞ്ഞ സീസണിൽ ആകെ 5 ലീഗ് മത്സരങ്ങൾ മാത്രമെ മുംബൈ സിറ്റിക്ക് ആയി കളിച്ചിട്ടുള്ളൂ. മുമ്പ് എഫ് സി ഗോവയിൽ ഒന്നാം നമ്പർ ആയിരുന്നു നവാസ്. ആകെ 65 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഗോവയ്ക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ലീഗ് ഷീൽഡ് കിരീടവും നേടിയിട്ടുണ്ട്. മുംബൈ സിറ്റിക്ക് ഒപ്പം ഇപ്പോൾ ലീഗ് കിരീടവും നേടി.