നാരായൺ ദാസ് ഇനി ഈസ്റ്റ് ബംഗാൾ ഡിഫൻസിൽ

Img 20201019 163016

ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കിൽ ഒരാളായ നാരായൺ ദാസ് ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും. ഒഡീഷയുടെ ലെഫ്റ്റ് ബാക്ക് ആയ നാരായൺ ദാസിനെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കിയതായി ഈസ്റ്റ് ബംഗാൾ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. താരത്തിന്റെ ഒഡീഷയുമായുള്ള കരാർ കഴിഞ്ഞ സീസൺ അവസാനത്തോടെ തീർന്നിരുന്നു. 26 വയസ്സുള്ള താരം മുൻ ടാറ്റാ അക്കാദമി പ്രൊഡക്ടാണ്.

ഐ എസ് എല്ലിൽ ഇതുവരെ 91 മത്സരങ്ങൾ കളിച്ച പരിചയ സമ്പത്ത് നാരായൺ ദാസിനുണ്ട്. മുമ്പ് എഫ് സി ഗോവയ്ക്ക് വേണ്ടിയും പൂനെ സിറ്റിക്ക് വേണ്ടിയും ഐ എസ് എൽ കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിലേക്ക് ഇത് തന്റെ രണ്ടാം വരവാകും നാരായൺ ദാസിന്.ഇന്ത്യൻ ആരോസ്, ഡെംപോ എന്നീ ടീമുകളുടെ ജേഴ്സിയും ഈ ബംഗാൾ സ്വദേശി അണിഞ്ഞിട്ടുണ്ട്.

Previous articleകവാനിയെ തോൽപ്പിക്കാൻ തയ്യാർ എന്ന് എമ്പപ്പെ
Next articleജഡേജ ടോപ് സ്കോറര്‍, ചെന്നൈയെ വരിഞ്ഞ് കെട്ടി രാജസ്ഥാന്‍ റോയല്‍സ്