കവാനിയെ തോൽപ്പിക്കാൻ തയ്യാർ എന്ന് എമ്പപ്പെ

20201019 133901

നാളെ ചാമ്പ്യൻസ് ലീഗിൽ ഒരു വലിയ മത്സരം ആണ് നടക്കുന്നത്. ഗ്രൂപ്പ് പോരിൽ മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. മുൻ പി എസ് ജി താരമായ കവാനിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റം ആകും നാളെ എന്നത് ഫുട്ബോൾ ലോകത്തിന് തന്നെ കൗതുകമാണ്. എന്നാൽ നാളെ നടക്കുന്ന പോരിൽ മുൻ സഹതാരം കവാനിയെ തോൽപ്പിക്കുക ആണ് ലക്ഷ്യം എന്ന് പി എസ് ജി ഫോർവേഡ് എമ്പപ്പെ പറഞ്ഞു.

കവാനി ഇപ്പോൾ പി എസ് ജിയുടെ ഭാഗമല്ല. അദ്ദേഹം മറ്റൊരു ക്ലബിലാണ്. അതുകൊണ്ട് തന്നെ കവാനിയെയും ടീമിനെയും തോൽപ്പിക്കുക ആണ് ലക്ഷ്യം എന്നും അതിനായി ഒരുങ്ങി കഴിഞ്ഞു എന്നും എമ്പപ്പെ പറഞ്ഞു. സഹതാരമായ കവാനിയെ എതിരാളിയായി നേരിടുന്നതിൽ അസ്വാഭാവികത ഇല്ല എന്നും ഇത് ഫുട്ബോളിൽ സാധാരണമാണെന്നും എമ്പപ്പെ പറഞ്ഞു. കവാനിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭാവിക്ക് എല്ലാ ആശംസകളും താൻ നേരുന്നു എന്നും എമ്പപ്പെ പറഞ്ഞു.

Previous articleപ്ലേ ഓഫ് സാധ്യതയ്ക്ക് ഈ ജയം വളരെ പ്രധാനം, ചെന്നൈ-രാജസ്ഥാന്‍ പോര്, ടോസ് അറിയാം
Next articleനാരായൺ ദാസ് ഇനി ഈസ്റ്റ് ബംഗാൾ ഡിഫൻസിൽ