നാരായൺ ദാസ് ചെന്നൈയിനിൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു

Newsroom

ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കിൽ ഒരാളായ നാരായൺ ദാസ് ചെന്നൈയിൻ എഫ് സിയിൽ. ഈസ്റ്റ് ബംഗാളിന്റെ ലെഫ്റ്റ് ബാക്ക് ആയിരുന്ന നാരായൺ ദാസുമായി ചെന്നൈയിൻ എഫ് സി കരാർ ധാരണയിൽ എത്തിയതായി ചെന്നൈയിൻ അറിയിച്ചു. 27കാരനായ താരം കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാൾ നിരയിൽ സജീവമായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ഒപ്പം 20 മത്സരങ്ങളിലും താരം കളിച്ചിരുന്നു. രണ്ട് വർഷത്തെ കരാറിലാണ് നാരായൺ ചെന്നൈയിനിൽ എത്തുന്നത്.

കഴിഞ്ഞ സീസൺ തുടക്കത്തിൽ ഒഡീഷയിൽ നിന്നായിരുന്നു നാരായൺ ദാസ് ഈസ്റ്റ് ബംഗാളിൽ എത്തിയത്‌. മുൻ ടാറ്റാ അക്കാദമി പ്രൊഡക്ടാണ് നാരായൺ. ഐ എസ് എല്ലിൽ ഇതുവരെ 107 മത്സരങ്ങൾ കളിച്ച പരിചയ സമ്പത്ത് നാരായൺ ദാസിനുണ്ട്. മുമ്പ് എഫ് സി ഗോവയ്ക്ക് വേണ്ടിയും പൂനെ സിറ്റിക്ക് വേണ്ടിയും ഐ എസ് എൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസ്, ഡെംപോ എന്നീ ടീമുകളുടെ ജേഴ്സിയും ഈ ബംഗാൾ സ്വദേശി അണിഞ്ഞിട്ടുണ്ട്.