അവസാനം ഒരു സൈനിംഗ്!! മുംബൈ സിറ്റിയിൽ നിന്ന് ഒരു ഡിഫൻഡറെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി

Newsroom

താരങ്ങൾ ക്ലബ് വിടുന്ന വാർത്ത കേട്ട് മനംമടുത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസ വാർത്ത ആയി ഒരു സൈനിംഗ്. മുംബൈ സിറ്റിയുടെ യുവ ഡിഫൻഡർ നവോച സിംഗിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഈ സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ ആണ് താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ നവോച പഞ്ചാബ് എഫ് സിയിൽ ലോണിൽ ചിലവഴിച്ചിരുന്നു. അതിനു മുമ്പ് ഈസ്റ്റ് ബംഗാളിലും ലോണിൽ കളിച്ചു. മുൻ ഗോകുലം താരം ഒരു സീസൺ മുന്നെ ആയിരുന്നു മുംബൈയിൽ എത്തിയത്. 23 വയസുകാരൻ തന്റെ കരിയർ ആരംഭിച്ചത് NEROCA FCയിലൂടെയാണ്. TRAU FC- യ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

നവോച കേരള ബ്ലാസ്റ്റേഴ്സ് 23 07 13 16 01 36 549

2019-20 കാമ്പെയ്‌നിന് മുന്നോടിയായാണ് ഗോകുലം കേരള എഫ്‌സിയിൽ എത്തിയത്‌. ഗോകുലത്തിനൊപ്പം 2019 ഡുറാണ്ട് കപ്പ് നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു. ടൂർണമെന്റിൽ മോഹൻ ബഗാനെതിരായ ഫൈനലിൽ ഗോകുലം കേരളത്തിന്റെ ഒരു ഗോളിന് അസിസ്റ്റും താരം നൽകിയിരുന്നു.

ഫുൾ ബാക്ക് ആയി ഇരുവശത്തും കളിക്കാൻ കഴിവുള്ള നവോച്ച, ഗോകുലം കേരള 2020-21 ഐ ലീഗ് ഉയർത്തിയപ്പോളും ക്ലബിന്റെ പ്രധാന ഭാഗമായിരുന്നു. നവോച്ച ആ സീസൺ ഐലീഗിലെ 15 മത്സരങ്ങളും കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബിനൊപ്പവും താരം ഐ ലീഗ് കിരീടം ഉയർത്തി. മുംബൈ സിറ്റി താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബായിരുന്നു എങ്കിലും ഇതുവരെ മുംബൈ സിറ്റിക്ക് വേണ്ടി ഐ എസ് എല്ലിൽ കളിച്ചിട്ടില്ല.