മുംബൈ സിറ്റി കിരീടം നേടും എന്ന് ആഡം ലെ ഫോണ്ട്രെ

Img 20201113 234251
- Advertisement -

മുംബൈ സിറ്റിയുടെ സ്റ്റാർ സ്ട്രൈക്കറായ ആഡം ലെ ഫൊണ്ട്രെ ഇത്തവണം മുംബൈ സിറ്റി കിരീടം നേടും എന്ന് പറഞ്ഞു. മുംബൈ സിറ്റിക്ക് അത്രയും നല്ല സ്ക്വാഡ് ആണ് ഉള്ളത്. ഇത്തവണ ഒരു കിരീടം എങ്കിലും നേടാൻ മുംബൈ സിറ്റിക്ക് കഴിയും എന്നും ലെ ഫോണ്ട്രെ പറഞ്ഞു. കിരീടം നേടാൻ കഴിയും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് താൻ മുംബൈ സിറ്റിയിൽ ചേർന്നത് എന്നും ആ വിശ്വാസം ഇല്ലായിരുന്നു എങ്കിൽ ക്ലബിൽ എത്തില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്കുള്ള വരവ് ഒരു വെല്ലുവിളി ആയിട്ടാണ് താൻ എടുത്തിരിക്കുന്നത്. താൻ മുമ്പ് ഓസ്ട്രേലിയയിൽ പോകുമ്പോൾ തനിക്ക് അവിടുത്തെ ശൈലിയോ ആൾക്കാരെയോ അറിയില്ലായിരുന്നു. എന്നിട്ടും അവിടെ വിജയിക്കാൻ തനിക്ക് ആയി. അതുപോലെ തന്നെ ഒരു പുതിയ ആവേശവുമായാണ് താൻ ഇന്ത്യയിലേക്ക് എത്തിയത് എന്നും ലെ ഫോണ്ട്രെ പറഞ്ഞു. നവംബർ 21ന് നോർത്ത് ഈസ്റ്റിനെതിരെ മുംബൈ സിറ്റി ഇറങ്ങുമ്പോൾ ആദ്യ ഇലവനിൽ ലെ ഫോണ്ട്രെയും ഉണ്ടാകും.

Advertisement