“ഇതെന്റെ ടീമല്ല, തന്റെ ടീം ഇങ്ങനെയല്ല കളിക്കുക” – മുംബൈ പരിശീലകൻ

Newsroom

ഇന്നലെ ഐ എസ് എല്ലിൽ ഒഡീഷയോട് ഏറ്റ പരാജയത്തിൽ താരങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവുമായി പരിശീലകൻ ജോർഗെ കോസ്റ്റ രംഗത്ത്. ഒഡീഷയീട് 4-2ന്റെ പരാജയമായിരുന്നു മുംബൈ ഏറ്റുവാങ്ങിയത്. ഇന്നലെ കണ്ടത് തന്റെ ടീമല്ല എന്നും തന്റെ ടീം ഇങ്ങനെയല്ല കളിക്കുക എന്നും ജോർഗെ കോസ്റ്റ പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിൽ നന്നായി കളിച്ചതിന്റെ അമിത ആത്മവിശ്വാസമായിരുന്നു തന്റെ ടീമിനെന്നും കോസ്റ്റ പറഞ്ഞു.

ആദ്യ രണ്ടു മത്സരങ്ങൾ കൊണ്ട് തങ്ങളുടെ ജോലി കഴിഞ്ഞെന്ന് തന്റെ താരങ്ങൾ കരുതിയെന്നും കോസ്റ്റ പറഞ്ഞു. ഇന്നലെ വഴങ്ങിയ ഗോളുകൾ ഒക്കെ അശ്രദ്ധ കൊണ്ടാണെന്നും കോസ്റ്റ പറഞ്ഞു. കഴിഞ്ഞ ദിവസം പരിശീലനത്തിൽ തന്നെ ഇങ്ങനെ ഒരു പ്രകടനമാണ് വരാൻ പോകുന്നത് എന്ന് തനിക്ക് തോന്നിയിരുന്നു. കോസ്റ്റ പറഞ്ഞു. ഇന്നലെ പരാജയം മാത്രമായിരുന്നു മുംബൈ അർഹിച്ചത് എന്നും കോസ്റ്റ പറഞ്ഞു.