ആഴ്സണൽ ആരാധകരോട് വിശദീകരണവുമായി ജാക്ക

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിനിടെ ആഴ്സണൽ ആരാധകരും അവരുടെ ക്യാപ്റ്റൻ കൂടിയായ ജാക്കയും തമ്മിൽ ഉണ്ടായ പ്രശ്നങ്ങളിൽ താരത്തിന്റെ വിശദീകരണം. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിനിടെ ജാക്കയെ സബ് ചെയ്തപ്പോൾ താരത്തെ ആരാധകർ കൂവി വിളിക്കുകയും അതിനെതിരെ ജാക്ക രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

താൻ ഞായറാഴ്ച നടന്ന ഒരൊറ്റ സംഭവത്തിൽ മാത്രമല്ല അന്ന് പ്രതികരിച്ചത് എന്ന് ജാക്ക പറഞ്ഞു. അവസാന കുറേ കാലമായി താൻ ആരാധകരിൽ നിന്ന് വലിയ രീതിയിൽ വ്യക്തിഹത്യ നേരിടുന്നുണ്ട് എന്ന് ജാക്ക പറഞ്ഞു. തന്റെ ഭാര്യയെ കൊല്ലുമെന്നും, തന്റെ മക്കൾക്ക് കാൻസർ വരണമെന്നും ഒക്കെ പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ് എല്ലാവരും. ജാക്ക പറഞ്ഞു.

തന്റെ പ്രതികരണം ടീമിനെയും ടീമിന്റെ ആരാധകരെയും വിഷമിപ്പിച്ചു എന്ന് താൻ മനസ്സിലാക്കുന്നു. അതിന് താൻ മാപ്പ് പറയുന്നതായും ജാക്ക പറഞ്ഞു.