ഡൽഹിയിലെ കാലാവസ്ഥയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് രോഹിത് ശർമ്മ

- Advertisement -

ഡൽഹിയിലെ കാലാവസ്ഥയിൽ ഇന്ത്യൻ ടീമിന് പ്രശ്നങ്ങൾ ഒന്നും തോന്നിയില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബംഗ്ളദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഡൽഹിയിൽ നടക്കാനിരിക്കെയാണ്‌ ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.

ഡൽഹിയിൽ നടക്കുന്ന ഒന്നാം ടി20 മത്സരം ഡൽഹിയിലെ വായുമലിനീകരണം കൊണ്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. ഡൽഹിയിൽ നിന്ന് മത്സരം മാറ്റിവെക്കണമെന്ന് പല കോണുകളിൽ നിന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന രോഹിത് ശർമ്മ ഡൽഹിയിൽ കാലാവസ്ഥയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞു. നേരത്തെ ശ്രീലങ്കക്കെതിരെ ഡൽഹിയിൽ വെച്ച് ടെസ്റ്റ് മത്സരം കാളിച്ചപ്പോഴും യാതൊരു പ്രശ്നവും ഇല്ലായിരുന്നെന്നും രോഹിത് ശർമ്മ പറഞ്ഞു.

ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി ഡൽഹിയിൽ തന്നെ മത്സരം നടക്കുമെന്നും മത്സരം മാറ്റിവെക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

Advertisement