മുംബൈ സിറ്റി പ്രീസീസണായി ദുബൈയിലേക്ക്

ഐ എസ് എല്ലിനായി ഒരുങ്ങുന്ന മുംബൈ സിറ്റി പ്രീസീസൺ പരിശീലനത്തിനായി ദുബൈയിലേക്ക് പോകും. നേരത്തെ കേരള ബ്ലാസ്റ്റേഴ്സും പ്രീസീസണായി ദുബൈയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു‌. മുംബൈ സിറ്റി ഈ ആഴ്ച തന്നെ ദുബൈയിൽ എത്തും. ജൂലൈ 25നാണ് മുംബൈ ദുബൈയിൽ എത്തുക.

ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും പ്രീസീസണിൽ ഉണ്ടാകും. ദുബൈയിൽ പക്ഷെ മുംബൈ സിറ്റി സൗഹൃദ മത്സരങ്ങൾ ഒന്നും കളിക്കില്ല. ഓഗസ്റ്റ് രണ്ടാം വാരത്തോടെ മുംബൈ സിറ്റി തിരികെ ഇന്ത്യയിൽ എത്തും. അതിനു ശേഷം മുംബൈ സിറ്റി ഈ പ്രധാന സ്ക്വാഡുമായി ഡ്യൂറണ്ട് കപ്പിൽ കളിക്കും.