വിജയം തുടരാൻ മുംബൈ സിറ്റി ഇന്ന് ഒഡീഷയ്ക്ക് എതിരെ

Newsroom

ഐ എസ് എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ സിറ്റി ഒഡീഷയെ നേരിടും. അവസാന രണ്ടു മത്സരങ്ങളും വിജയിച്ച മുംബൈ സിറ്റി തുടർച്ചയായ മൂന്നാം വിജയമാണ് ലക്ഷ്യമിടുന്നത്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ആയിരുന്നു മുംബൈ സിറ്റി തകർത്തത്. അന്ന് ഹാട്രിക്ക് അസിസ്റ്റ് ഒരുക്കിയ ഹ്യൂഗോ ബൗമസിൽ തന്നെയാകും ലൊബേരയുടെ ഇന്നത്തെയും പ്രതീക്ഷ.

ആദം ലെ ഫൊണ്ട്രെ ഫോമിൽ ഉള്ളതിനാൽ സ്ട്രൈക്കർ ഒഗ്ബെചെ ഇന്നും ബെഞ്ചിൽ ആയിരിക്കും. മറുവശത്ത് ഒഡീഷ എഫ് സി ആദ്യ വിജയമാകും ലക്ഷ്യമിടുന്നത്. അവസാന മത്സരത്തിൽ എ ടി കെയ്ക്കെതിരെ നന്നായി കളിച്ചു എങ്കിലും ഒഡീഷ അവസാന നിമിഷം കളി കൈവിട്ടിരുന്നു.