ഫകുണ്ടോ പെലിസ്ട്രി മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തി

Img 20201024 132812
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ സൈനിംഗ് ഫകുണ്ടോ പെലസ്ട്രി ആദ്യമായി യുണൈറ്റഡ് ജേഴ്സിയിൽ ഇറങ്ങി. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അണ്ടർ 23 ടീമിനു വേണ്ടിയാണ് പെലസ്ട്രി കളിച്ചത്. യുണൈറ്റഡ് എവർട്ടൺ പോരാട്ടത്തിൽ 90 മിനുട്ടും പെലസ്ട്രി കളിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1 എന്ന സ്കോറിന് വിജയിക്കുകയും ചെയ്തു. 18കാരനായ താരത്തിന് പ്രതീക്ഷ നൽകുന്ന അരങ്ങേറ്റം തന്നെ ആയിരുന്നു ഇന്നലത്തേത്.

വലതു വിങ്ങിൽ ഇറങ്ങിയ പെലസ്ട്രി ഇംഗ്ലീഷ് ഫുട്ബോളിന്റെ വേഗതയ്ക്കും ടാക്കിളുകൾക്കും ഒപ്പം പിടിച്ചു നിന്നു. ഗോളവസരം ഒന്ന് ലഭിച്ചു എങ്കിലും പെലസ്ട്രിയുടെ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞു. പി എസ് ജിക്ക് എതിരായ യുണൈറ്റഡ് മത്സരത്തിൽ പെലസ്ട്രി ബെഞ്ചിൽ ഉണ്ടായിരുന്നു എങ്കിലും കളത്തിൽ ഇറങ്ങിയിരുന്നില്ല. പെലസ്ട്രി ഭാവിയിലേക്കുള്ള താരമാണെന്നും യുണൈറ്റഡ് താരത്തിന്റെ കാര്യത്തിൽ ധൃതി കാണിക്കില്ല എന്നും കഴിഞ്ഞ ദിവസം ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞിരുന്നു. ഉറുഗ്വേ താരമായ പെലസ്ട്രിക്ക് അധികം താമസിയാതെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിലും അവസരം ലഭിക്കും എന്നാണ് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisement