“നമ്മുടെ പിഴവുകൾ ആണ് മുംബൈയെ വിജയിപ്പിച്ചത്” – മറെ

Newsroom

ഇന്നലെ ഐ എസ് എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ പിഴവുകൾ കൊണ്ടാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ജോർദൻ മറെ. മുംബൈ വിജയിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ പിഴവുകൾ മുതലെടുത്തത് കൊണ്ടാണെന്ന് മറെ പറഞ്ഞു. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയ രണ്ടാമത്തെ ഗോൾ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് ആണെന്നും മറെ പറഞ്ഞു.

മുംബൈ സിറ്റിക്ക് വലിയ ടീമാണ്. അവർക്കെതിരെ നടത്തിയ പ്രകടനം നല്ലതാണ്. പക്ഷെ അത് പോര മത്സരങ്ങൾ വിജയിക്കാൻ എന്നും മറെ പറയുന്നു. പിഴവുകൾ എത്രയും പെട്ടെന്ന് ഇല്ലാതാക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ ബോൾ മെച്ചപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു. അറ്റാക്ക് ചെയ്താലും ഗോൾ അടിക്കേണ്ട ആ അവസാനത്തെ പാസ് വരുന്നില്ല എന്നും മറെ പറഞ്ഞു.