“മുംബൈ സിറ്റി പരിശീലകൻ കരാർ പുതുക്കിയത് ഐ എസ് എല്ലിന് നല്ലതാണ്” – കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

Picsart 23 01 08 11 02 07 838

മുംബൈ സിറ്റി പരിശീലകൻ ദെസ് ബക്കിങ്ഹാം പുതിയ കരാർ ഒപ്പുവെച്ചത് ഇന്ത്യൻ സൂപ്പർ ലീഗിന് തന്നെ നല്ല വാർത്ത ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഐ എസ് എല്ലിൽ ഒരു നല്ല പരിശീലകൻ തുടരുന്നു എന്നാണ് അതിനർത്ഥം എന്നും അത് ലീഗിനെ സംബന്ധിച്ചെടുത്തോളം വളരെ നല്ല വാർത്ത ആണെന്നും ഇവാൻ വുകമാനോവിച് പറഞ്ഞു. ഐ എസ് എല്ലിന് ഇത് ഒമ്പതാം സീസൺ ആണ് ഐ എസ് എൽ ഇനിയും ഒരുപാട് മെച്ചപ്പെടണം. അതിന് ഏറ്റവും ആവശ്യം മികച്ച വ്യക്തികൾ ആണ്. ബക്കിങ്ഹാം അങ്ങനെ മികവുള്ള കോച്ച് ആണ് എന്ന് ഇവാൻ പറയുന്നു.

മുംബൈ സിറ്റി 23 01 04 16 19 42 582

ഫുട്ബോളിൽ അതീവ പാണ്ഡിത്യം ഉള്ള പരിശീലകർ ഉള്ളത് ലീഗിന് എപ്പോഴും നല്ലതാണ്‌. മുംബൈ സിറ്റിയുടെ പരിശീകൻ മികച്ച കോച്ച് ആണ് എന്നും ഇവാൻ പറയുന്നു. കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു വുകമാനോവിച്. ദസ് ബക്കിങ്ഹാം കഴിഞ്ഞ ആഴ്ച ആണ് രണ്ട് വർഷത്തേക്കു കൂടെ മുംബൈയിൽ തുടരാനുള്ള പുതിയ കരാർ ഒപ്പുവെച്ചത്.