മുംബൈ സിറ്റി ഇന്ന് ജംഷദ്പൂരിൽ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി ജംഷദ്പൂരിനെ നേരിടും. ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. അവസാന മൂന്ന് മത്സരങ്ങളിലും വിജയമില്ലാതെ കഷ്ടപ്പെടുന്ന ജംഷദ്പൂർ ഒരു വിജയം തന്നെയാകും ലക്ഷ്യമിടുന്നത്‌. മുംബൈ സിറ്റി ആകട്ടെ അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാകും ഇറങ്ങുക‌

ഈ സീസണിൽ ഇതുവരെ മുംബൈ സിറ്റി എവേ മത്സരങ്ങളിൽ പരാജയം അറിയേണ്ടി വന്നിട്ടില്ല. എന്നാൽ ജംഷദ്പൂർ എഫ് സിയെ ഇതുവരെ തോൽപ്പിക്കാൻ മുംബൈ സിറ്റിക്ക് ആയിട്ടില്ല. നാലു തവണ മുമ്പ് ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും വിജയം ജംഷദ്പൂരിനായിരുന്നു. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.

Previous articleലീഗ് കപ്പ് സെമിയിൽ മാഞ്ചസ്റ്റർ ഡെർബി
Next articleഡിസംബറിൽ തന്നെ കരിയർ ബെസ്റ്റ് മറികടന്ന് റാഷ്ഫോർഡ്