ഡിസംബറിൽ തന്നെ കരിയർ ബെസ്റ്റ് മറികടന്ന് റാഷ്ഫോർഡ്

മാർക്കസ് റാഷ്ഫോർഡിന് ഇത് ഗംഭീര സീസണാണ്‌‌. ഇന്നലെ ലീഗ് കപ്പിൽ കോൾചെസ്റ്ററിനെതിരെ ഒരു ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കറിന് ഈ സീസണിൽ 14 ഗോളുകൾ ആയിം ആദ്യമായാണ് മാർക്കസ് റാഷ്ഫോർഡ് ഒരു സീസണിൽ 14 ഗോളുകൾ തന്റെ കരിയറിൽ നേടുന്നത്. ഇതിനു മുമ്പ് 13 ഗോളുകൾ ആയുരുന്നു ക്ലബ് കരിയറിൽ റാഷ്ഫോർഡിന്റെ റെക്കോർഡ്.

അവസാന രണ്ട് സീസണുകളിലും 13 ഗോളുകൾ വീതമാണ് റാഷ്ഫോർഡ് നേടിയത്. എന്നാൽ ഈ സീസണിക് ഒലെയുടെ കീഴിൽ സീസൺ പകുതി ആകുമ്പോഴേക്ക് തന്നെ 14 ഗോളുകളിൽ എത്തിയിരിക്കുകയാണ് റാഷ്ഫോർഡ്. ഈ സീസണിൽ 6 അസിസ്റ്റുകളും മാഞ്ചസ്റ്റർ യുണൈറ്റഡിനായി റാഷ്ഫോർഡ് സംഭാവന ചെയ്തിട്ടുണ്ട്.

Previous articleമുംബൈ സിറ്റി ഇന്ന് ജംഷദ്പൂരിൽ
Next articleരഞ്ജി ഇതിഹാസത്തെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്