ലീഗ് കപ്പ് സെമിയിൽ മാഞ്ചസ്റ്റർ ഡെർബി

ലീഗ് കപ്പ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ ഡെർബി കാണാൻ ഫുട്ബോൾ ആരാധകർക്ക് ആകും. ഇന്നലെ ക്വാർട്ടർ ഫൈനൽ കഴിഞ്ഞതോടെ ലീഗ് കപ്പിന്റെ സെമി ഫൈനലുകൾ തീരുമാനമായിരുന്നു. ഒരു സെമിയിൽ മാഞ്ചസ്റ്ററിലെ വൻ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും, മറ്റൊരു സെമിയിൽ ലെസ്റ്റർ സിറ്റിയും ആസ്റ്റൺ വില്ലയും ഏറ്റുമുട്ടും.

രണ്ട് പാദങ്ങളിലായാകും സെമി ഫൈനലുകൾ നടക്കുക. ജനുവരി 6ന് ആദ്യ പാദവും ജനുവരി അവസാന ആഴ്ചയിൽ രണ്ടാം പാദ സെമിയും നടക്കും. സീസണിൽ ലീഗിൽ നടന്ന ആദ്യ മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു വിജയിച്ചിരുന്നത്. ഇന്നലെ ഓക്സ്ഫോർഡിനെ തോൽപ്പിച്ചാണ് സിറ്റി സെമിയിൽ എത്തിയത്. കോൾചെസ്റ്ററിനെ തോൽപ്പിച്ചാണ് യുണൈറ്റഡ് സെമിയിലേക്ക് വന്നത്.

Previous articleഅരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി ഫുട്ബോൾ കരുവൻതിരുത്തി ബാങ്കും പീസ് വാലി നെടിയിരുപ്പും സെമിയിൽ
Next articleമുംബൈ സിറ്റി ഇന്ന് ജംഷദ്പൂരിൽ