മുംബൈ ഫുട്‌ബോൾ അരീനയിൽ ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ 1-0 ന് തോൽപ്പിച്ചു. മെഹ്താബ് സിങ്ങ് ആണ് മുംബൈ സിറ്റിയുടെ വിജയ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഹെഡറിലൂടെ ആയിരുന്നു ഈ ഗോൾ.
ഹൈദരാബാദ് എഫ് സിക്ക് ഇത് ഒമ്പത് കളികളിലെ ആറാം തോൽവി ആണ്. ഫലം ഹൈദരാബാദിനെ ഏഴ് പോയിന്റുമായി 11ആം സ്ഥാനത്ത് നിർത്തുകയാണ്. 13 പോയിന്റുള്ള മുംബൈ ഏഴാം സ്ഥാനത്തും നിൽക്കുന്നു.