സ്വന്തം ഹോം ഗ്രൗണ്ടിൽ ബാഴ്സലോണക്ക് അപ്രതീക്ഷിത തോൽവി. ഇന്ന് ലാസ് പാൽമാസിനോട് ബാഴ്‌സലോണ 2-1ന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49-ാം മിനിറ്റിൽ പെനയെ മറികടന്ന് സാൻഡ്രോ സന്ദർശകർക്ക് ലീഡ് നൽകി.
ഈ ഗോളിനോട് നന്നായൊ പ്രതികരിച്ച ബാഴ്സലോണ റാഫിഞ്ഞയിലൂടെ 61-ാം മിനിറ്റിൽ സമനില പിടിച്ചു. എന്നിരുന്നാലും, 67-ാം മിനിറ്റിൽ സിൽവ ലാസ് പാമസിന്റെ ലീഡ് പുനഃസ്ഥാപിച്ചു. ഹാവിയർ മ്യൂനോസിൻ്റെ ഒരു പെർഫെക്റ്റ് പാസിൽ നിന്നായി സിൽവയുടെ ഗോൾ. അദ്ദേഹത്തിന്റെ ഈ സീസണിലെ അഞ്ചാം ഗോളാണിത്.
15 മത്സരങ്ങളിൽ നിന്ന് 34 പോയിൻ്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും തോൽവി ബാഴ്‌സലോണയുടെ കുതിപ്പിന് തിരിച്ചടിയായി. റയൽ മാഡ്രിഡ് രണ്ട് കളികൾ ശേഷിക്കെ നാല് പോയിൻ്റ് പിന്നിലായി ഒന്നാം സ്ഥാനത്തിന് വെല്ലുവിളി ഉയർത്തുന്നു.