അവസരങ്ങൾ ഒരുപാട്, ഗോൾ മാത്രമില്ല

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരുടീമുകളും ഗോളൊന്നും നേടാൻ കഴിയാതെ നിൽക്കുകയാണ്. നിരവധി അവസരങ്ങൾ ഇരുടീമുകളും ആദ്യ പകുതിയിൽ സൃഷ്ടിച്ചു എങ്കിലും ഗോൾ മാത്രം പിറന്നില്ല. ക്യാപ്റ്റൻ ഒഗ്ബെചെ ഇല്ലായെങ്കിലും മത്സരം കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിലാണ് തുടങ്ങിയത്.

തുടക്കത്തിൽ നല്ല അവസരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. മെസ്സിയുടെ ഒരു ബൈസൈക്കിൾ കിക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് കിട്ടിയ മികച്ച അവസരം. പക്ഷേ ആ മികച്ച ശ്രമം അമ്രീന്ദർ രക്ഷിച്ചു. ആദ്യ പകുതിയുടെ അവസാനമായപ്പോൾ മുംബൈ സിറ്റിയും ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ മുംബൈയുടെ ഫിനിഷിങ് മോശമായത് കേരള ബ്ലാസ്റ്റേഴ്സിന് ഗുണമായി.

Advertisement